Wednesday, November 03, 2021

from malayalam, about mani ben patel, daughter of the sardar

how shabbily jawhalal treated patel and his daughter. it says among other things, mani ben, the daughter, was living in poverty in ahmedabad in her last days, almost blind, destitute. this is the woman who had taken 35 lakhs to jawhalal, the entire funds that treasurer patel had accumulated for the congress party. jawhalal accepted the money without a word. he never asked, "how will you survive now, mani ben?".

ഒരു രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും വലിയ പിൻബലം അതിന്റെ ട്രഷറർ ആണ്..

 മരിക്കുന്നത് വരെ പട്ടേൽ കോൺഗ്രസ് പാർട്ടിയുടെ ട്രഷറർ ആയിരുന്നു. അന്നത്തെ കാലത്ത് ലക്ഷക്കണക്കിന് രൂപ കൈകാര്യം ചെയ്തിരുന്ന പട്ടേലിന്റെ സത്യസന്ധതയെയും  ധർമനിഷ്ഠയെയും കുറിച്ച്  അധികമാരും  പ്രകീർത്തിച്ച് കണ്ടിട്ടില്ല.

 ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി, സ്വന്തം  കുടുംബത്തിന്  വേണ്ടി  സമ്പാദിച്ചിരുന്നത്  എന്തായിരുന്നു  എന്ന്  അറിയാൻ എത്ര പേർ ശ്രമിച്ചിട്ടുണ്ട്..

അവസാന കാലത്ത്, അവശയായി, കാഴ്ചശക്തി നഷ്ടപ്പെട്ട്, അഹമ്മദാബാദിലെ തെരുവുകളിൽ വേച്ച് വേച്ച് നടക്കുന്ന  മണിബെന്നിന്റെ( പട്ടേലിന്റെ മകൾ ) ദയനീയ ചിത്രം വർഗീസ് കുര്യൻ എനിക്കും ഒരുസ്വപ്‌നമുണ്ടായിരുന്നു എന്ന ആത്മകഥയില്‍ 'ചരിത്രം സൃഷ്‌ടിക്കപ്പെടുന്നു' എന്ന അധ്യായത്തിൽ കുറിച്ചിടുന്നുണ്ട്.

' പട്ടേലിന്‌ വേണ്ടി പൂര്‍ണമായും സമര്‍പ്പിച്ചതായിരുന്നു  മണിബെന്നിന്റെ ജീവിതം. നിസഹകരണ സമരം, ക്വിറ്റ്‌ ഇന്ത്യാ സമരം, ഉപ്പ്‌ സത്യഗ്രഹം എന്നീ പോരാട്ടങ്ങളില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്‌തിരുന്നു.

പട്ടേലിന്റെ മരണശേഷം, അദ്ദേഹം ഏൽപിച്ച,
കോണ്ഗ്രസ് പാർട്ടിയുടെ കുറച്ച് പണവുമായി അവർ നെഹ്രുവിനെ കാണാൻ പോയി. മുപ്പത്തിയഞ്ച് ലക്ഷം രൂപയുണ്ടായിരുന്നു അത്. പണം എല്പിച്ച ശേഷം അവർ കുറച്ച് കാത്തുനിന്നു.

പക്ഷെ..
നെഹ്‌റു ഒന്നും പറയാതെ അവരെ മടക്കി.

നെഹ്‌റു എന്ത് പറയുമെന്നാണ് പ്രതീക്ഷിച്ചത് എന്ന് കുര്യൻ ചോദിച്ചു.

"ഇനിയെങ്ങിനെയാണ് ജീവിക്കുക" എന്നന്വേഷിക്കും എന്ന് കരുതിയിരുന്നു എന്ന് മണിബെൻ മറുപടി നൽകി....... '

പട്ടേലിനോടുള്ള നെഹ്രുവിന്റെ പക ശരിക്കും പുറത്ത് വന്നത് 1950 ഡിസംബർ 15 നു അങ്ങകലെ ബോംബെയിൽ പട്ടേൽ അന്ത്യശ്വാസം വലിച്ചപ്പോഴാണ്. മരണവാർത്ത എത്തിയതിനു പിന്നാലെ നെഹ്‌റു രണ്ടുത്തരവുകൾ ഇറക്കി.

 പട്ടേൽ ഉപയോഗിച്ചിരുന്ന ഔദ്യോഗികവാഹനം പെട്ടന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിക്കുക എന്നതായിരുന്നു ആദ്യത്തേത്.

രണ്ടാമത്തെ ഉത്തരവ് വായിച്ച വിപി മേനോൻ സ്തംഭിച്ചുപോയി ഉപപ്രധാനമന്ത്രിയുടെ ശവസംസ്കാരത്തിന് പങ്കെടുക്കാൻ പോകുന്ന ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ അവധിയെടുത്ത്, സ്വന്തം ചെലവിൽ പൊയ്‌ക്കൊള്ളണം എന്നതായിരുന്നു അത്.

ഒടുവിൽ പങ്കെടുക്കാൻ താത്പര്യമുള്ള വർക്കെല്ലാം സ്വന്തം പണമുപയോഗിച്ച് വിപി മേനോൻ ടിക്കറ്റെടുത്ത് കൊടുത്തു .

നെഹ്രുവും ഇന്ദിരയുമൊക്കെ സ്വയം എടുത്തണിഞ്ഞ ഭാരത രത്നം ബഹുമതി പട്ടേലിന് നൽകിയത് അദ്ദേഹത്തിന്റെ മരണശേഷം 41 വർഷങ്ങൾ കഴിഞ്ഞ്.

 ആയിരക്കണക്കിന് സർക്കാർ പ്രോജക്ടുകൾക്ക് നെഹ്‌റു കുടുംബത്തിന്റെ പേരുകൾ നൽകപ്പെട്ടപ്പോൾ, ഈ യുഗപുരുഷന് നൽകിയത് ക്രൂരമായ അവഗണന മാത്രം.

പക്ഷെ, കാലം ഒരുപാട് മുൻപൊട്ട് പോയി. നര്‍മ്മദയിലൂടെ ഒരുപാട് വെള്ളം ഒഴുകി. അവഗണനയുടെ കരിമേഘക്കൂട്ടങ്ങൾ വകഞ്ഞ് മാറ്റി ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ വീണ്ടും ജനഹൃദയങ്ങളിൽ ചേക്കേറുകയാണ് .

 ഇപ്പോൾ, പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നു. ഗുജറാത്തിലെ നര്‍മ്മദ നദിയിലെ ദ്വീപിൽ, ലോകത്തിലെ എറ്റവും ഉയരമുള്ള പ്രതിമയുടെ രൂപത്തിൽ പട്ടേൽ സ്മാരകം ഉയർന്നിരിക്കുന്നു.

ഹൈജാക്ക് ചെയ്യപ്പെട്ട ചരിത്രത്തിൽ നിന്നും, ഭാരത ജനത പതുക്കെ മോചിതമാവുകയാണ്. നമ്മൾ കണ്ടതും പഠിച്ചതുമൊന്നുമല്ല, നമ്മുടെ ഭൂതകാലം എന്ന തിരിച്ചറിവ് തന്നെ വലിയൊരു വിപ്ലവമാണ്. അത് മഹാനായ ഭാരത പുത്രനോടുള്ള ആദരവും.  ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ ലോകം മുഴുവൻ അറിയപ്പെടും. അദ്ദേഹത്തിന്റെ പ്രകീർത്തി മണ്ണിട്ട് മൂടിയവർ ചവറ്റ് കൊട്ടയിലും.

No comments: