Thursday, May 27, 2010

love jihad 2.0 is labor jihad

may 27th, 2010

RajeevSrinivasa 
love jihad's new version: labor-jihad -- hindu employees coerced into converting per kerala paper. see hindu helpline 
http://bit.ly/...

the hindu helpline can help and has rescued a number of girls who have been victimized by love jihad and labor jihad. 

see writeup in malayalam from janmabhumi paper: 

തിരുവനന്തപുരം : ലൗജിഹാദെന്ന ഇസ്ലാമിക തീവ്രവാദ പദ്ധതിക്കു പുറകെ ലേബര്‍ ജിഹാദും. മുസ്ലീം യുവാക്കളെ ഉപയോഗിച്ച്‌ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയിലാക്കി മതപരിവര്‍ത്തനം നടത്തി ഇസ്ലാമിക ഭീകരവാദത്തിനുപയോഗിച്ചിരുന്നതു പോലെ മുസ്ലീം തീവ്രവാദ സംഘടനകള്‍ മറ്റൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. മുസ്ലീം സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന ദരിദ്ര ചുറ്റുപാടുള്ള ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിട്ട്‌ നടപ്പാക്കുന്ന പുതിയ പദ്ധതിക്ക്‌ നല്‍കിയിരിക്കുന്ന പേരാണ്‌ ലേബര്‍ ജിഹാദ്‌. ഇതിന്‌ ഇരയായിരിക്കുകയാണ്‌ തിരുവനന്തപുരം കരമന സ്വദേശി ഇരുപത്തിരണ്ടുകാരിയായ സയാന.

കരമനയിലെ ലത-ജയകുമാര്‍ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്‌ സയാന. ഖുറാനിലൂടെ മാത്രമേ മോചനവും സ്വര്‍ഗപ്രാപ്തിയുമുള്ളൂ എന്നു വിശ്വസിപ്പിച്ച്‌ സയാനയെ കോഴിക്കോട്‌ മുഖദാറിലെ തര്‍തീത്ത്‌ എന്ന ഇസ്ലാം മതപരിവര്‍ത്തന കേന്ദ്രത്തിലെത്തിച്ചത്‌ തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിംഗ്‌ കോംപ്ലക്സില്‍ വ്യാപാര സ്ഥാപനം നടത്തുന്ന അയിഷ കുഞ്ഞബ്ദുള്ളയാണ്‌. സയാനയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്‌ മുഖദാറിലെത്തിയ പോലീസ്‌ സംഘത്തിനൊപ്പം വിടാതെ ഇസ്ലാമിക തീവ്രവാദികള്‍ സയാനയെ ബലമായി പിടിച്ചു വച്ചിരിക്കുകയാണ്‌. സയാനയുടെ മോചനത്തിന്‌ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്‌.

പര്‍ദ, ഊദ്‌, അത്തര്‍ എന്നിവ വില്‍ക്കുന്ന അയിഷയുടെ അറേബ്യന്‍ ഫ്രാഗ്രന്‍സ്‌ എന്ന കടയിലെ ജീവനക്കാരിയായിരുന്നു സയാനയും ചേച്ചി സന്ധ്യയും. കോഴിക്കോട്‌ മിഠായിത്തെരുവിലെ ചില സ്ഥാപനങ്ങളിലും എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലെ ചില മുസ്ലീം സ്ഥാപനങ്ങളിലും ഇത്തരത്തില്‍ ആസൂത്രിത മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌. 

ഇക്കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന്‌ മൂന്നു മണി മുതലാണ്‌ സയാനയെ കാണാതായതെന്ന്‌ അമ്മ ലത തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. മുമ്പു പല തവണ കടയുടമ അയിഷ സന്ധ്യയെയും മതംമാറ്റത്തിന്‌ പ്രേരിപ്പിച്ചിരുന്നു. ഇസ്ലാം മതം സ്വീകരിക്കാന്‍ നിരവധി മോഹന വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും സന്ധ്യ അതെല്ലാം അതിജീവിച്ചു. മാത്രമല്ല ശല്യപ്പെടുത്തിയാല്‍ ഭര്‍ത്താവ്‌ ഷാജിയോടു പരാതിപ്പെടുമെന്നും അനുജത്തി സയാനയോട്‌ ഇത്തരത്തില്‍ പെരുമാറരുതെന്നും സന്ധ്യ അയിഷയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. 

കുറച്ചു മാസങ്ങളായി സന്ധ്യ ജോലിക്കു പോകാറില്ലായിരുന്നു. ഈ അവസരം മുതലെടുത്ത്‌ അയിഷ സയാനയെ വശീകരിച്ച്‌ മനസ്സു മാറ്റുകയായിരുന്നു. അമ്മ ലത കരിക്കുകച്ചവടം നടത്തിയാണ്‌ കുടുംബം പോറ്റുന്നത്‌. ഇളയ മകള്‍ സയാനയെ നല്ല നിലയില്‍ വിവാഹം ചെയ്തയയ്ക്കണമെന്നായിരുന്നു ലതയുടെ ആഗ്രഹം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന മുസ്ലീങ്ങളോട്‌ സയാന മതം മാറാന്‍ തയ്യാറാണെന്ന്‌ അയിഷ വ്യക്തമാക്കിയിരുന്നു. തന്നെ അള്ളാഹു ശപിക്കുമെന്നും അവര്‍ പറഞ്ഞിരുന്നതായി സന്ധ്യ പറഞ്ഞു. ഇതിനു മുമ്പ്‌ അവിടെ ജോലി ചെയ്തിരുന്ന പ്രിയ എന്ന ഹിന്ദുപെണ്‍കുട്ടിയെ അയിഷ ചതിയില്‍ പെടുത്തി ഒരു മുസ്ലീമിന്‌ വിവാഹം ചെയ്തു നല്‍കി. അയാളാകട്ടെ കല്യാണ പിറ്റേന്നു....തന്നെ പ്രിയയുടെ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. ഇതേ ചൊല്ലി പ്രിയയും അയിഷയും തമ്മില്‍ കടയില്‍ വച്ച്‌ വഴക്കുണ്ടായതായി സന്ധ്യ പറയുന്നു.

ചൈനയില്‍ താമസിക്കുന്ന ഷെയ്ക്‌ സല്‍മാനാണ്‌ അയിഷയുടെ ഭര്‍ത്താവ്‌. ഇയാള്‍ക്ക്‌ വേറെയും ഭാര്യമാരുണ്ട്‌. ഇവരുടെ മൂത്ത മകള്‍ നാന്‍സി ഭര്‍ത്താവ്‌ ഷാര്‍ഫിയുമൊത്ത്‌ ദുബായിലാണ്‌. ഇളയമകള്‍ നെയ്സി ഭര്‍ത്താവ്‌ ഡോ.സിദ്ദിഖുമൊത്ത്‌ തിരുവനന്തപുരത്താണ്‌ താമസം. ഡോ.സിദ്ദിഖ്‌ തിരുവനന്തപുരത്ത്‌ ദന്തല്‍ ക്ലിനിക്‌ നടത്തുകയാണ്‌. 

മകളെ കാണാതായതിനെ തുടര്‍ന്ന്‌ ലതയും സഹോദരന്‍ മണികണ്ഠനും അയിഷയുടെ കടയിലെത്തി വിവരം തിരക്കി. വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറിയ അയിഷ ലതയും ബന്ധുക്കളും തന്നെ ആക്രമിച്ചതായി ഫോര്‍ട്ട്‌ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ അല്‍പ സമയത്തിനു ശേഷം സയാന ചേച്ചി സന്ധ്യയുടെ മൊബെയിലില്‍ ബന്ധപ്പെട്ട്‌ തന്നെ അന്വേഷിക്കേണ്ടെന്നും ഇനി തിരിച്ചു വീട്ടിലേക്കു വരില്ലെന്നും അയിഷ ചേച്ചിയെ ശല്യപ്പെടുത്തരുതെന്നും പറഞ്ഞു. വിളിച്ച 04956952345 എന്ന നമ്പരിലേക്ക്‌ ഉടന്‍ തന്നെ ബന്ധുക്കള്‍ തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന്‌ ലത കരമന പോലീസ്‌ സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന്‌ പരാതി നല്‍കുകയായിരുന്നു.

കമ്മീഷണര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ്‌ സയാന കോഴിക്കോടുണ്ടെന്നു മനസ്സിലായത്‌. കമ്മീഷണര്‍ പരാതി തമ്പാനൂര്‍ സി.ഐക്കു കൈമാറുകയും അന്വേഷണത്തിനുള്ള ഏര്‍പ്പാടുണ്ടാക്കുകയും ചെയ്തു. തിരുവനന്തപുരത്തു നിന്നും ഒരു സംഘം പോലീസുകാര്‍ സി.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടേക്കു തിരിച്ചിട്ടുണ്ട്‌. ഇവരോടൊപ്പം ലതയും അടുത്ത ബന്ധുക്കളും പോയിട്ടുണ്ട്‌. സയാനയെ എത്രയും വേഗം കണ്ടെത്തി തിരികെ ബന്ധുക്കളെ ഏല്‍പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ഹിന്ദുഐക്യവേദിയും ഇതര ഹിന്ദു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌.

No comments: